
'ഹാന്‍ഡ് ബ്രേക്ക് മറക്കല്ലേ', ഇങ്ങനെയും സംഭവിക്കാം; മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ച് മോട്ടോര്‍ വാഹന വകുപ്പ്
തിരക്കില്‍ ചിലപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചിലര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോകാറുണ്ട്

തിരുവനന്തപുരം: തിരക്കില്‍ ചിലപ്പോള്‍ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ചിലര്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നുപോകാറുണ്ട്. ചില സമയത്തെങ്കിലും ഇത് അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരത്തില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനെ തുടര്‍ന്ന് ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് ആണ് ഹാന്‍ഡ് ബ്രേക്ക് ഇടുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി മുന്നറിയിപ്പ് വിഡിയോ പങ്കുവെച്ചത്. ഇറക്കത്തില്‍ വാഹനം പാര്‍ക്ക് ചെയ്ത് ഹാന്‍ഡ് ബ്രേക്ക് ഇടാന്‍ മറന്നതിനെ തുടര്‍ന്ന് കാര്‍ പിന്നിലോട്ട് അതിവേഗം പായുന്നതിന്റെയും റോഡിലൂടെ വരുന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. 'പാര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും ഹാന്‍ഡ് ബ്രേയ്ക്ക് വലിച്ചിടുക. ചിലപ്പോള്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് വലിയ അപകടങ്ങള്‍ക്ക് കാരണമാവാം. വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.'- വിഡിയോ സഹിതമുള്ള പോസ്റ്റില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറിച്ചു.
കുറിപ്പ്:
'ഹാന്‍ഡ് ബ്രേയ്ക്ക് മറക്കല്ലേ'
നമ്മളില്‍ പലര്‍ക്കും പറ്റാവുന്ന ഒരു അബദ്ധമാണിത്!
വണ്ടി ഓടിക്കുന്ന തിരക്കില്‍ ചിലപ്പോള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേയ്ക്ക് ഇടാന്‍ മറന്നുപോകും. അതിന്റെ ഫലം ഇതാ ഈ വീഡിയോയില്‍ കാണാം.
ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്:
പാര്‍ക്ക് ചെയ്യുമ്പോള്‍ എപ്പോഴും ഹാന്‍ഡ് ബ്രേയ്ക്ക് വലിച്ചിടുക.
ചിലപ്പോള്‍ ഒരു ചെറിയ ശ്രദ്ധക്കുറവ് വലിയ അപകടങ്ങള്‍ക്ക് കാരണമാവാം.
വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
'Don't forget to put handbrake' ; Motor Vehicle Department shares warning video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ശരീരം 9 കഷണങ്ങളായി മുറിച്ചു, രണ്ടു ബാഗുകളിലാക്കി പാര്‍ക്ക് ചെയ്ത കാറില്‍ ഉപേക്ഷിച്ചു; ഭാര്യയും മകനും കാണാമറയത്ത്

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും, രാമക്ഷേത്രത്തിലെ സിസിവിടിയില്‍ കണ്ടത് 105 മോഷണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

