
'ജാതി വെറിയന്റെ കട പൂട്ടിച്ചു'; ഡോക്ടര്‍ റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധം; താഴിട്ട് പൂട്ടി
പ്രതിഷേധ മാര്‍ച്ച് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഡോ. റാമിന്റെ ധര്‍മ്മടം ചിറക്കുനിയിലുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ക്ലിനിക്ക് പൂട്ടിയതായി ബോര്‍ഡ് സ്ഥാപിച്ചു. ക്ലിനിക്കിന്റെ ഗേറ്റ് താഴിട്ട് പൂട്ടുകയും ചെയ്തു.
പ്രതിഷേധ മാര്‍ച്ച് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. ക്ലിനിക്കിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബാരിക്കേഡ് വച്ചുതകര്‍ത്തു. അതിനിടെ ബാരിക്കേഡിന് മുകളിലൂടെ കെട്ടിടത്തിന് മുകളില്‍ കയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്ലിനിക്ക് ചങ്ങലയിട്ട് പൂട്ടുകയും 'ജാതിവെറിയന്റെ ക്ലിനിക്ക്' എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഡിവൈഎഫ്ഐയുടെ കൊടിയും അംബേദ്കറുടെ ചിത്രവും ക്ലിനിക്കിന് മുന്നില്‍ പതിച്ചിട്ടുണ്ട്
à´¡àµà´àµà´à´°àµâ റാമിനàµà´±àµ à´àµà´²à´¿à´¨à´¿à´àµà´à´¿à´²àµà´àµà´àµ à´¡à´¿à´µàµà´à´«àµâà´ à´ªàµà´°à´¤à´¿à´·àµà´§à´ pic.twitter.com/uOSf0bbRVd
— Samakalika Malayalam (@samakalikam) April 14, 2026
ഡിവൈഎഫ്ഐ ധര്‍മ്മടം നോര്‍ത്ത് മേഖല കമ്മിറ്റി, അണ്ടല്ലൂര്‍ മേഖല കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പിഎം അഖില്‍ ഉദ്ഘാടനം ചെയ്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
DYFI Protest in kannur dr. ram clinic
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




