85കാരിയെ കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; ചെവി രണ്ടും പിടിച്ചു വലിച്ചു; വേദന തോന്നി പരിശോധിച്ചപ്പോൾ കമ്മൽ ഇല്ല!

അയൽവാസിയായ വയോധികയുടെ കമ്മൽ മോഷ്ടിച്ച യുവാവ് പിടിയിൽ

earring theft arrest
സനീഷ് തോമസ് earring theft
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :21 മേയ് 2026, 7:07 am IST

കൽപ്പറ്റ: അയൽവാസിയായ വയോധികയുടെ കാതിൽ കിടന്ന കമ്മൽ വലിച്ചു പറിച്ചെടുത്ത സംഭവത്തിൽ യുവാവ് പിടിയിൽ. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. ഇടതു കാതിലെ അര പവനോളം വരുന്ന കമ്മലാണ് സനീഷ് മോഷ്ടിച്ചത്. മനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ കമ്മിൽ പൊലീസ് കണ്ടെടുത്തു. 17നു വൈകീട്ടാണ് സംഭവം.

85കാരിയായ കല്യാണിയുടെ വീട്ടിൽ കയറി കുശലാന്വേഷണം നടത്തി സംസാരിക്കുന്നതിനിടെ അവരെ കെട്ടിപ്പിടിക്കുകയും 2 ചെവിയിലും പിടിച്ചു വലിക്കുകയും ചെയ്തു. ചെവിയിൽ വേദന അനുഭവപ്പെട്ട കല്യാണി ഇയാൾ പോയ ശേഷം മരുമകളോടു കാര്യം പറഞ്ഞു. പരിശോധനയിൽ കമ്മൽ നഷ്ടമായെന്നു മനസിലായി.

പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്പെക്ടർ എസ്എച്ഒ പി റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷിച്ചത്.

News Now

Summary

earring theft arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics