സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് ഇനി സംസ്ഥാന പാര്‍ട്ടി; എഎപി ദേശീയ പാര്‍ട്ടി
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്.

ന്യൂഡല്‍ഹി: സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു.
കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലുണ്ട്.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദേശീയ പദവി നല്‍കുന്നത്. ഒരു പാര്‍ട്ടിക്ക് 4 സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി പദവി ലഭിച്ചാല്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. 3 സംസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരു പാര്‍ട്ടി ലോക്സഭയില്‍ 3 ശതമാനം സീറ്റ് നേടിയാല്‍. അതായത് 11 സീറ്റുകള്‍ നേടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഈ സീറ്റുകള്‍ കേവലം ഒരു സംസ്ഥാനത്ത് നിന്നുള്ളതാകരുത്, മറിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരിക്കണം.
ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ഒരു പാര്‍ട്ടിക്ക് 4 ലോക്സഭാ സീറ്റുകള്‍ക്ക് പുറമേ 4 സംസ്ഥാനങ്ങളില്‍ 6% വോട്ടുകള്‍ ലഭിച്ചാല്‍ ഒരു ദേശീയ പാര്‍ട്ടിയായി കണക്കാക്കപ്പെടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യഥാർഥ പനീറാണെന്ന് കരുതി കഴിക്കല്ലേ; അനലോഗ് പനീർ ആരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?
മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

Related News

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം
