
ആകെ പോളിങ് 78.27%; കൂടുതല്‍ കുന്ദമംഗലത്ത്; കുറവ് റാന്നിയില്‍; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍
രണ്ടാമത് ചിറ്റൂരിലും മൂന്നാമത് കുന്നത്തുനാടുമാണ്.

തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 78.27 ശതമാനമാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ്.
ഏറ്റവും കുടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ്. അവിടെ 84.83 ശതമാനമാണ്. രണ്ടാമത് ചിറ്റൂരിലും മൂന്നാമത് കുന്നത്തുനാടുമാണ്. ഏറ്റവും കുറവ്് പോളിങ് റാന്നിയിലാണ്. അവിടെ 68.99 ശതമാനമാണ് പോളിങ്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
Election Commission Releases Final Polling Figures for Assembly Elections
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Related News


തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വിവാദങ്ങള്‍ അവസാനിപ്പിച്ചെന്ന് ബിജെപി; നിര്‍ണായക ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
