
കടുത്ത ചൂടില്‍ എസി, കൂളര്‍ ഉപയോഗം വര്‍ധിച്ചു; സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്, 5933 മെഗാവാട്ട്
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ, വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്. ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെഗാവാട്ട് ആയി ഉയര്‍ന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
വൈകുന്നേരത്തെ പീക്ക് സമയത്താണ് ഉപഭോഗം 5933 മെഗാവാട്ടില്‍ എത്തിയത്. വേനല്‍ ചൂട് അസഹനീയമായി തുടരുന്നതും എസി, കൂളര്‍ തുടങ്ങിയ ഉപകരണങ്ങളുടെ അമിത ഉപയോഗവുമാണ് ഉപഭോഗം കുതിച്ചുയരാന്‍ കാരണം. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ പീക്ക് സമയങ്ങളില്‍ (വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
electricity consumption in kerala breaks record
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




