തടിപിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു; പാപ്പാനെ മുകളിലിരുത്തി പരക്കം പാച്ചില്‍; റാപ്പിഡ് ആക്ഷന്‍  ടീം എത്തി; തളയ്ക്കാന്‍ ശ്രമം

പാപ്പാനെയും കൊണ്ട് ആന പരക്കം പായുന്നത് കണ്ട്‌പരിഭ്രാന്തരായ നാട്ടുകാരാണ് വിവരം പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചത്

പത്തനംതിട്ട വാര്യപുരത്ത് ഇടഞ്ഞ ആന / വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:50 am IST

പത്തനംതിട്ട: പത്തനംതിട്ടയിലെ വാര്യപുരത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുന്നു. ഇടഞ്ഞ ആനയുടെ മുകളില്‍ തന്നെയാണ് പാപ്പാന്‍ ഉള്ളത്.

വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍  ടീം സ്ഥലത്തത്തിയിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമായിരുന്നു ആന ഇടഞ്ഞത്. ഇടഞ്ഞ ആന കാര്യമായി നാശനഷ്ടമുണ്ടാക്കയില്ലെങ്കിലും നിയന്ത്രണമില്ലാതെ പലയിടത്തേക്കും ഓടുകയാണ്. 

പൂക്കോടുള്ള മദനമോഹന്‍ എന്നയാളുടെ വീട്ടില്‍ തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനെയും കൊണ്ട് ആന പരക്കം പായുന്നത് കണ്ട്‌
പരിഭ്രാന്തരായ നാട്ടുകാരാണ് വിവരം പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിച്ചത്. ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയാണ് നിയന്ത്രണം വിട്ട് ഓടിയത്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now