കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; മണിമലയാറ്റിൽ എൻജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു

മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിലകപ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:59 am IST

പത്തനംതിട്ട: എൻജിനീയറിങ് വിദ്യാർത്ഥി മണിമലയാറ്റിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം അതിയന്നുർ കണ്ണാരവിള നെല്ലിമൂട് വൈശാഖം വീട്ടിൽ വൈശാഖ് വി വിൻസെന്റ് (19) ആണ് മരിച്ചത്. കല്ലൂപ്പാറ എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ്.  

മണിമലയാറ്റിലെ കല്ലൂപ്പാറ കുറഞ്ഞൂർ കടവിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ കയത്തിലകപ്പെടുകയായിരുന്നു. ഇവർക്കു സ്ഥലം അധികം പരിചയമില്ലെന്നും ഇതാണ് അപകടകാരണമെന്നും സൂചനയുണ്ട്. 

എട്ട് പേരാണു കുളിക്കാനിറങ്ങിയത്. കൂടെയുള്ളവർ ബഹളം വച്ചതോടെ നാട്ടുകാരെത്തി. പിന്നാലെ അഗ്നിരക്ഷാ സേനയുമെത്തിയാണു വൈശാഖിനെ കരയിലേക്കെത്തിച്ചത്.

News Now