പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ 

ഇ പി ജയരാജൻ/ ഫയല്‍ ചിത്രം
Last Updated :20 January 2024, 9:02 am IST

News Now

കണ്ണൂർ: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ നിർമ്മിച്ചത് ക്രൈം നന്ദകുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കോൺഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. 

കോൺഗ്രസ് ഓഫീസിൽ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോയ്ക്ക് പകരം സ്വപ്ന സുരേഷിൻറേതാണുള്ളത്. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സിബിഐയും എൻഐഎയും ഒഴിവാക്കിയ കേസാണിതെന്നും ഇ പി ജയരാജൻ പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates