'മേയര്‍ സ്ഥാനം കഴിഞ്ഞു, ഇനി കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; എന്നെ പുറത്താക്കിയിട്ടില്ല'
കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.

തൃശൂര്‍: തൃശൂര്‍ മുന്‍ മേയര്‍ എംകെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്. താന്‍ തന്റെ തറവാടായ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജന് പല്ലന് പിന്തുണ നല്‍കുമെന്നും എകെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടതുമുന്നണിയോടെ പിന്തുണയോടെ തൃശൂര്‍ നഗരസഭയുടെ മേയറായിരുന്നു എംകെ വര്‍ഗീസ്.
താന്‍ ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ല. അവര്‍ തന്റെ കൂടെയായിരുന്നു എന്നതാണ് ശരിയെന്ന് എംകെ വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം താനും എല്‍ഡിഎഫും തമ്മില്‍ ഒരു എഗ്രിമെന്റും ഉണ്ടായിരുന്നില്ല. 'അഞ്ച് വര്‍ഷം കഴിഞ്ഞു. മേയര്‍ സ്ഥാനം ഒഴിഞ്ഞു. ഞാന്‍ തിരിച്ചുപോന്നു. അത്രമാത്രം. കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ വിശ്രമത്തിലായ്ിരുന്നു. വിശ്രമം കഴിഞ്ഞു. ഇനി ഞാന്‍ എന്റെ തറവാട്ടിലേക്ക് മടങ്ങി പോകുന്നു. രാജന് പല്ലന് കഴിഞ്ഞ 30 വര്‍ഷമായി തന്റെ അടുത്തയാളാണ്. തെരഞ്ഞെടുപ്പില്‍ പല്ലന് വിജയിക്കും'- എംകെ വര്‍ഗീസ് പറഞ്ഞു.
കോണ്‍ഗ്രസിലേക്ക് മടങ്ങി പോകുന്നത് യാതൊരു ഓഫറും ലഭിച്ചിട്ടില്ല. തന്നെ ആരും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല. അന്ന് സ്വതന്ത്രനായി മത്സരിക്കാനുള്ള സാഹചര്യം എല്ലാവര്ക്കും അറിയാം. ഇപ്പോള്‍ അതിലൊന്നു പ്രസക്തിയില്ല. താന്‍ എവിടെ നില്ക്കുന്നുവോ അവിടെ ആത്മാര്‍ഥമായി നില്ക്കുന്ന ഒരാളാണ് താന്‍. അടുത്ത അഞ്ച് വര്‍ഷം യുഡിഎഫ് അധികാരത്തിലെത്തുമെന്നും എംകെ വര്‍ഗീസ് പറഞ്ഞു.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Ex-Thrissur Mayor MK Varghese Returns to Congress Fold
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




