'ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും'; ശോഭാ സുരേന്ദ്രനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുൽ കുറിച്ചു.

പാലക്കാട്: പാലക്കാട് മതേതര മണ്ണാണെന്നും പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവുമെന്നും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വോട്ടിന് വേണ്ടി ബിജെപി പാലക്കാട് മണ്ഡലത്തിൽ വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ സാഹചര്യത്തിലാണ് രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കുമെന്നും രാഹുൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ശ്രീമതി ശോഭ സുരേന്ദ്രനോടാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ സഹപ്രവർത്തകർ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടിനായി പണം ഒഴുക്കുന്നു എന്ന് കേട്ടിരുന്നു. ഇന്ന് നിങ്ങളുടെ ഒപ്പം വാഹനത്തിൽ വന്ന നിങ്ങളുടെ വിശ്വസ്ത പോലും നിങ്ങൾ പോകുന്ന വീടുകളിൽ പണം കൊടുക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ്.
ദൃശ്യങ്ങൾ പകർത്തിയ താങ്കളുടെ മകന്റെ പ്രായമുള്ള കുട്ടിയോട് താങ്കൾ പറഞ്ഞത് “മുഖം അടിച്ച് പൊളിക്കും” എന്ന് ആണ് ശ്രീമതി ശോഭ താങ്കൾ പറഞ്ഞത്.
പാലക്കാട് മതേതര മണ്ണാണ്, പണം കൊടുത്ത് വാങ്ങാൻ പറ്റുന്നത് അല്ല പാലക്കാടിന്റെ ജനാധിപത്യ ബോധവും മൂല്യവും. കയ്യിൽ കുറെ പണം ഉണ്ടെങ്കിൽ അത് ആളുകൾക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട…
ഈ പണത്തിന് മേലെ പാലക്കാട് പറക്കും,
പിഷാരടി ജയിക്കും….
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Facebook post against Shobha Surendran by Rahul Mamkootathil
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'80 ശതമാനം ഇന്ത്യക്കാരും മാംസാഹാരം കഴിക്കുന്നവർ'; ബ്രിക്സിൽ സസ്യാഹാരം മാത്രം വിളമ്പിയതിനെതിരെ രാഹുൽ ഗാന്ധി

'കമാൻഡർ ഇൻ തീഫ്' പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കാനാകില്ല; ബോംബെ ഹൈക്കോടതി
