
റൂറല്‍ എസ്പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട്, പൊലീസുകാരില്‍ നിന്നും പണം തട്ടാന്‍ ശ്രമം
എസ്പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള വാട്സ് ആപ്പ് നമ്പരില്‍ നിന്നാണ് പൊലീസുകാര്‍ക്ക് സന്ദേശമെത്തിയത്.

കൊല്ലം: കൊല്ലം റൂറല്‍ എസ്പിയുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് വഴി പൊലീസുകാരില്‍ നിന്നു പണം തട്ടാന്‍ ശ്രമം. ടി കെ വിഷ്ണുപ്രദീപ് ഐപിഎസിന്റെ പേരിലാണ് 40,000 രൂപ ആവശ്യപ്പെട്ട് സന്ദേശമയച്ചത്. അത്യാവശ്യമാണെന്നും ഉടന്‍ തിരിച്ചു നല്‍കാമെന്നും പറഞ്ഞ് അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. എസ്പിയുടെ പ്രൊഫൈല്‍ ചിത്രമുള്ള വാട്സ് ആപ്പ് നമ്പരില്‍ നിന്നാണ് പൊലീസുകാര്‍ക്ക് സന്ദേശമെത്തിയത്.
സന്ദേശത്തെ കുറിച്ച് പൊലീസുകാര്‍ സീനിയര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് റൂറല്‍ എസ്.പിയുമായി ബന്ധപ്പെട്ടപ്പോഴാണ് സന്ദേശം അയച്ചത് വ്യാജനാണെന്ന് ബോധ്യപ്പെട്ടത്. ആര്‍ക്കും പണം നഷ്ടമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് ഡല്‍ഹിയിലുള്ളതാണെന്നു തിരിച്ചറിഞ്ഞു. സന്ദേശം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാട്സാപ്പിനോട് തേടിയിരിക്കുകയാണ് പൊലീസ്. മുമ്പും സമാനമായ ശ്രമങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Fake Whats App account in the name of Rural SP, attempt to extort money from policemen
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മീഷോ; ഇ-കോമേഴ്സ് സൈറ്റുകളുടെ പേരില്‍ വ്യാജ ഓഫറുകള്‍, പൊലീസ് മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്


