കുഞ്ഞുങ്ങളെ വാരിയെടുത്ത് പുറത്തേക്ക് ഓടി, ഒച്ച കേട്ട് തിരിഞ്ഞു; കാട്ടാന ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കുടുംബം 

ആറളം ഫാം ഏഴാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് രണ്ട് കുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

കണ്ണൂര്‍: ആറളം ഫാം ഏഴാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് രണ്ട് കുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ ഷെഡ് കാട്ടാന പൊളിച്ചു. കുടുംബത്തിന്റെ ഒച്ച കേട്ട് ആന തിരിഞ്ഞതാണ് കുടുംബത്തിന് രക്ഷയായത്.

ഇന്ന് രാവിലെയാണ് സംഭവം. ഏഴാം ബ്ലോക്കിലെ ഷിജോ പുലിക്കിരിയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബമാണ് രക്ഷപ്പെട്ടത്. 
ഷെഡില്‍ കിടന്നുറങ്ങുന്ന സമയത്താണ് കാട്ടാന വന്നത്. ആന ഷെഡ് പൊളിക്കുന്നത് ഷിജോയും ഭാര്യയും കാണുന്നുണ്ടായിരുന്നു. എന്നാല്‍ ഈ സമയം ഇവരുടെ രണ്ട് കുട്ടികള്‍ ഉറക്കത്തിലായിരുന്നതിനാല്‍ എന്തുചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം ഷിജോയും ഭാര്യയും പകച്ചുനിന്നു.

തുടര്‍ന്ന് ഒച്ച വെച്ച് കുട്ടികളെയും വാരിയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു.  ഈ സമയവും ഷെഡ് കുത്തിമറിക്കാന്‍ ആന ശ്രമിക്കുകയായിരുന്നു. ഷിജോയുടെയും കുടുംബത്തിന്റെയും ഒച്ച കേട്ട് ആന തിരിഞ്ഞ് പോയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now