
വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന് സ്വര്‍ണം കവര്‍ന്നു
കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം.
തിരുവനന്തപുരം: നെടുമങ്ങാട് ആളില്ലാത്ത വീട്ടില്‍ നിന്ന് 25 പവന് സ്വര്‍ണം മോഷണം പോയതായി പരാതി. നെടുമങ്ങാട് ചുള്ളിമാനൂര്‍ കൊച്ചാട്ടുകാലിലെ അനസിന്റെ വീട്ടില്‍ നിന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന് സ്വര്‍ണം മോഷണം പോയത്.
WHAT TO READ NEXT

എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ താരം റിന്‍സി വീണ്ടും പിടിയില്‍
കഴിഞ്ഞ വെള്ളിയാഴ്ച ഊട്ടിയില്‍ വിനോദയാത്രയ്ക്ക് പോയതായിരുന്നു കുടുംബം. ബുധനാഴ്ച പുലര്‍ച്ചെയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു, സിസിടിവിയും തകര്‍ത്തു.
വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ബെഡ്റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന് സ്വര്‍ണമാണ് കവര്‍ന്നത്. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അനസ് പറയുന്നു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Family went on a trip; 25 pounds of gold stolen from locked house
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



