മകൻ തൂങ്ങിമരിച്ചതറിഞ്ഞ് താഴെയിറക്കാൻ ഓടി; അതേ മരത്തിൽ അച്ഛനും ജീവനൊടുക്കി 

ദാമോദരൻ (53), മകൻ ശരത്ത് (27) എന്നിവരാണു മരിച്ചത്

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST


തൃശൂർ: മകൻ തൂങ്ങിമരിച്ചതറിഞ്ഞ മനോവിഷമത്താൽ അതേ മരത്തിൽ അച്ഛൻ തൂങ്ങിമരിച്ചു. കിഴക്കൂട്ട് ദാമോദരൻ (53), മകൻ ശരത്ത് (27) എന്നിവരാണു മരിച്ചത്. 

ശരത് രാത്രി വീട്ടിലെത്താഞ്ഞതിനാൽ സഹോദരൻ സജിത്ത് അന്വേഷിച്ചിറങ്ങിയപ്പോഴാണ് വീടിനടുത്തുള്ള പാടത്തിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അച്ഛൻ ദാമോദരനെ വിവരമറിയിച്ച് ഉടൻതന്നെ ഇരുവരും ശരത്തിനെ താഴെയിറക്കാൻ ശ്രമിച്ചു. സജിത് സഹായത്തിനായി പരിസരവാസികളെ വിളിക്കാൻ പോയ സമയം ദാമോദരൻ മരത്തിൽ കയറി ഉടുമുണ്ടഴിച്ച് കഴുത്തിൽ കുരുക്കി ചാടി. ഉടൻതന്നെ ഇയാൾ മരിച്ചു. 

ടിപ്പർ ലോറി ഡ്രൈവറായിരുന്നു ശരത്ത്. ദാമോദരൻ കൂലിപ്പണിക്കാരനാണ്. തുടർച്ചയായി പണിയില്ലാതിരുന്നതിനാൽ ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now