കാസര്‍കോട് മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു

മകന്‍ പൊലീസ് കസ്റ്റഡിയിലാണ്

പ്രമോദ്, അപ്പക്കുഞ്ഞി ടെലിവിഷന്‍ സ്‌ക്രീന്‍ഷോട്ട്‌
Edited by :athira.v.augustine
Last Updated :1 ഏപ്രിൽ 2024, 9:59 pm IST

കാസര്‍കോട്: ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (67) ആണ് മരിച്ചത്. മകന്‍ പ്രമോദ് (37) ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അച്ഛനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചതിന് ഇന്നലെ മകനെതിരെ കേസെടുത്തിരുന്നു. ഇന്ന് വീണ്ടും പ്രമോദ് അച്ഛനെ മര്‍ദിക്കുകയായിരുന്നു. മകന്‍ പൊലീസ് കസ്റ്റഡിയിലാണ്.

തുടര്‍ച്ചയായി രണ്ട് ദിവസം മകന്‍ അച്ഛനെ മര്‍ദിക്കുകയായിരുന്നു. ഇരുമ്പു വടികൊണ്ട് തലയ്ക്ക് പരിക്കേറ്റ അപ്പുക്കുഞ്ഞിക്ക് 15 ഓളം സ്റ്റിച്ചുകളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് മരണം സംഭവിച്ചത്. ഇന്നലെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രമോദ് വീട്ടില്‍ നിന്നും മാറി നിന്നിരുന്നു. അതിന് ശേഷം ഇന്ന് വൈകിട്ട് വീണ്ടും വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now