
'അച്ഛന്റെ രോഗം ഗുരുതരം', അടുത്തുവേണമെന്ന് ബിനീഷ് കോടിയേരി; ജാമ്യഹർജി ഇന്ന് പരിഗണിക്കും
കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കി
ബാംഗളൂർ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബാംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അച്ഛൻ കോടിയേരി ബാലകൃഷ്ണൻ ക്യാൻസർ ബാധിതനാണെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം അച്ഛനോടൊപ്പം നില്‍ക്കാന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചത്.
കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ.കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ഹാജരാക്കി. ബിനീഷിന്‍റെ വാദങ്ങളെ എതിർത്ത് ഇന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തടസവാദം സമർപ്പിക്കും. ഉച്ചയോടെ ജസ്റ്റിസ് നടരാജ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.
രണ്ടുതവണ സെഷന്‍സ് കോടതി തള്ളിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് കർണാടക ഹൈകോടതിയിലെത്തിയത്. മധ്യവേനലവധിക്ക് കർണാടക ഹൈക്കോടതി ഏപ്രില്‍ 26ന് അടയ്ക്കാനിരിക്കെയാണ് ബിനീഷ് ജാമ്യാപേക്ഷയില്‍ നടപടികൾ വേഗത്തിലാക്കാന്‍ അഭ്യർത്ഥിച്ചത്. അവധിക്ക് മുന്‍പ് ജാമ്യം ലഭിച്ചില്ലെങ്കില്‍ പിന്നീട് കോടതി മെയ് 22 നേ പ്രവർത്തിക്കുകയുള്ളൂ.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബാംഗളൂരു ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തിട്ട് ഇന്നേക്ക് 175 ദിവസം പിന്നിട്ടു. പരപ്പന അഗ്രഹാര ജെയിലിലാണ് ബിനീഷ് നിലവില്‍ റിമാന്‍ഡിലുള്ളത്. മയക്കുമരുന്നുമായി പിടിയിലായ എറണാകുളം സ്വദേശി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് ബിനീഷ് കോടിയേരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബെംഗളൂരു എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



