മുകൾനിലയിലെ മുറിക്കകത്ത് പുക കണ്ട് അയൽവീട്ടുകാരാണ് വിവരമറിയിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

തിരുവനന്തപുരം: പേരൂർക്കടയ്ക്ക് സമീപം കുടപ്പനക്കുന്നിൽ വീടിന്റെ ഒന്നാം നിലയ്ക്ക് തീപിടിച്ചു. കട്ടിലിലെ മെത്തയിൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ജയമോഹനൻ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.

ശനിയാഴ്ച രാവിലെ തീപിടിത്തമുണ്ടായ സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. മുകൾനിലയിലെ മുറിക്കകത്ത് പുക കണ്ട് അയൽവീട്ടുകാരാണ് വിവരമറിയിച്ചത്. ചെങ്കൽച്ചൂളയിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates