
മംഗലാപുരത്ത് മീന്‍പിടുത്ത ബോട്ട് കപ്പല്‍ ഇടിച്ചു തകര്‍ന്നു; മൂന്നു പേര്‍ മരിച്ചു; മുങ്ങുന്ന ബോട്ടില്‍ ഒന്‍പതു പേര്‍; രക്ഷാപ്രവര്‍ത്തനം
ബേപ്പൂരില്‍നിന്ന് മത്സ്യബന്ധത്തിനു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്

കോഴിക്കോട്: മംഗലാപുരത്ത് കപ്പല്‍ മീന്‍പിടുത്ത ബോട്ടില്‍ ഇടിച്ച് മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചതായി പ്രഥമിക വിവരം. അപകടത്തില്‍ തകര്‍ന്ന കപ്പലില്‍ ഒന്‍പതു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബേപ്പൂരില്‍നിന്ന് മത്സ്യബന്ധത്തിനു പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ വിദേശ കപ്പല്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പതിനാലു പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഏഴു പേര്‍ കുളച്ചല്‍ സ്വദേശികളും ഏഴു പേര്‍ ബംഗാളികളുമാണെന്നാണ് അറിയുന്നത്. ബേപ്പൂര്‍ സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ബോട്ട്.
ഞായറാഴ്ചയാണ് ഐഎസ്ബി റബ്ബ ബേപ്പൂരില്‍നിന്നു തിരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വായ്പ ചെലവേറിയതാകും; പലിശനിരക്ക് ഉയര്‍ത്തി ബാങ്കുകള്‍

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്
സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍


