
ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു; കൈയോടെ പൊക്കി പൊലീസ്, ഞെട്ടിക്കുന്ന സംഭവം തിരൂരില്‍
തിരൂരില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ (child-sold) ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പൊലീസ് അറിയിച്ചു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷപ്പെടുത്തി.
കുഞ്ഞിനെ വാങ്ങിയത് വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് അറസ്റ്റിലായവര്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവതിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയത്. 3 ലക്ഷം രൂപയാണ് കുഞ്ഞിനെ വില്ക്കാന് ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു. തമിഴ്നാട് സേലം സ്വദേശികളായ ഇവര്‍ തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
കുഞ്ഞിനെ കുറച്ചുദിവസങ്ങളായി കാണാതെ വന്നതോടെ അയല്‍വാസികള്‍ ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. അതോടെ അയല്‍ക്കാരാണ് തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസെത്തി അന്വേഷിച്ചപ്പോഴും ഇവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. സ്വന്തം മകളായി വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് ഈ യുവതി പറയുന്നത്. കുഞ്ഞിന്റെ അമ്മയായ കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Related News


മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; മോദി ഉസ്ബെക്കിസ്ഥാനിലേക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റ കേസ്: ഭര്‍ത്താവ് അറസ്റ്റില്‍
