
അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് തിടുക്കത്തിൽ വിവാഹം, പിറ്റേ ദിവസം മുങ്ങി; യുവതികളടക്കം 5 പേർ പിടിയിൽ, പറ്റിച്ചത് 50ഓളം പേരെ
വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്
പാലക്കാട്: വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ച് തട്ടിപ്പ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് സ്വദേശികളായ കാർത്തികേയൻ, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
ഡിസംബർ 12നാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടിൽ വിവാഹപരസ്യം നൽകിയിരുന്ന മണികണ്ഠനെ ബന്ധപ്പെട്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു സുനിലും സംഘവും. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ഉടൻ വിവാഹം നടത്തണമെന്നാണ് ഇവർ പറഞ്ഞത്. വിവാഹം നടത്തിയ വകയിൽ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങി. തുടർന്ന് ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിൽ വച്ച് മണികണ്ഠൻ സജിതയെ വിവാഹം കഴിച്ചു.
വിവാഹത്തിന് ശേഷം സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാർത്തികേയനും എത്തി. എന്നാൽ അടുത്ത ദിവസം രാവിലെ സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നു. പിന്നാലെ ഇവരുടെ ഫോൺ പ്രവർത്തനരഹിതമായി. ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതിനാൽ മണികണ്ഠനും സുഹൃത്തുക്കളും അന്വേഷിച്ചിറങ്ങി. തുടർന്നാണ് എല്ലാം വ്യാജമാണെന്ന് അറിയുന്നത്.
പ്രതികൾ സമാന രീതിയിൽ അൻപതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില് വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

ഭക്ഷണം പാഴ്സൽ വാങ്ങി മണിക്കൂറുകളോളം കവറിൽ തന്നെ വെക്കുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലെങ്കിൽ 'പണി' കിട്ടും


