
കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവന് പൊലിഞ്ഞ സംഭവം; അപകട കാരണം എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നത്, നിയമം പറയുന്നത്
കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട്

കണ്ണൂര്‍: കണ്ണൂരില്‍ അഞ്ചു യുവാക്കളുടെ ജീവനെടുത്ത വാഹനാപകടത്തിന്റെ ഞെട്ടലിലാണ് ഒരു നാട്. എതിരെ നിന്ന് ഓവര്‍ടേക്ക് ചെയ്തു കയറിയ കാറിന്റെ ലൈറ്റ് ഒന്ന് ഡിപ് ചെയ്തിരുന്നെങ്കില്‍ അഞ്ചു യുവാക്കളുടെ ജീവന് റോഡില്‍ പൊലിയില്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. എതിരെ വന്ന കാര്‍ ലൈറ്റ് ഡിപ് ചെയ്യാതിരുന്നതോടെ യുവാക്കളുടെ കാറോടിച്ച പരംഛേത്രിയുടെ കാഴ്ച മങ്ങിയപ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കി കടന്നുകളഞ്ഞ കാറിനായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട യുവാക്കള്‍ ബംഗളൂരുവില്‍ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളായിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന സുഹൃത്ത് ഷാന്‍ സിറാജിന്റെ കണ്ണൂര്‍ അലവിലിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ ഒന്നിച്ച് ബംഗളൂരുവില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം കണ്ണൂരിലേക്ക് പുറപ്പെട്ടത്.
ശിക്ഷ അറിയാം
എതിരെ വാഹനം വരുമ്പോള്‍ ലൈറ്റ് ഡിപ് ചെയ്യാതിരിക്കുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമം 21 അനുസരിച്ച് കുറ്റമാണ്. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാമെന്ന് നിയമം പറയുന്നു. കൂടാതെ പിഴയും ഈടാക്കാം. അപകടമുണ്ടായാല്‍ നിയമനടപടികളും ശിക്ഷയും നേരിടേണ്ടതായി വരും. അനാവശ്യമായ ഓവര്‍ടേക്കിങ് മോട്ടോര്‍ വാഹന നിയമം 184 അനുസരിച്ചുള്ള കുറ്റമാണ്. ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. പിഴയും ഈടാക്കും. ഇതും അപകടത്തിലേക്ക് നയിച്ചാല്‍ അതുപ്രകാരമുള്ള ശിക്ഷയും അനുഭവിക്കണമെന്നും നിയമം പറയുന്നു.
WHAT TO READ NEXT

ഗുരുവായൂരില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശന്
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Five youths killed in Kannur road accident; cause car failed to dip lights, Law says
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


