പഞ്ചറൊട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങള്‍ പകര്‍ത്തി;  പ്രമുഖ നാടന്‍പാട്ടുകാരന്‍ അറസ്റ്റില്‍

പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

നാടന്‍പാട്ടുകാരന്‍ രതീഷ് / ടെലിവിഷന്‍ ചിത്രം
Last Updated :20 January 2024, 8:47 am IST

കൊച്ചി: സൈക്കിളിന്റെ പഞ്ചര്‍ ഒട്ടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നത് പതിവാക്കിയ നാടന്‍ പാട്ടുകാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാലടി പഞ്ചായത്തിലാണ് സംഭവം. കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരന്‍ പതിക്കക്കുടി രതീഷ് ചന്ദ്രന്‍ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സൈക്കിള്‍ മെക്കാനിക്കാണ് ഇയാള്‍. പഞ്ചര്‍ ഒട്ടിക്കുമ്പോള്‍ പെണ്‍കുട്ടികളെ കൊണ്ടു കാറ്റടിപ്പിച്ചു താഴെ മൊബൈല്‍ ഫോണ്‍ വച്ച് ദൃശ്യം പകര്‍ത്തുകയാണ് പതിവ്.പഞ്ചൊറൊട്ടിക്കാന്‍ എത്തിയ രണ്ട് പെണ്‍കുട്ടികളുടെ ചിത്രം ഇതുപോലെ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറഞ്ഞത്.  ഒരു പെണ്‍കുട്ടി കാറ്റടിച്ചു കഴിഞ്ഞ് അത് അഴിച്ചു വിട്ടു വീണ്ടും മറ്റൊരു പെണ്‍കുട്ടിയോട് കാറ്റടിക്കാന്‍ ആവശ്യപ്പെട്ടു.  സംശയം തോന്നിയ പെണ്‍കുട്ടി മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്തു വച്ചത് കണ്ടെത്തുകയായിരുന്നു.

പെണ്‍കുട്ടി ഫോണ്‍ പിടിച്ചു വാങ്ങിയെങ്കിലും കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. മല്‍പിടുത്തം നടത്തിയാണു പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്. ഫോണ്‍ കൈക്കലാക്കിയതോടെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില്‍ ചാടിക്കടന്ന് ഓടി പിതാവിന്റെ അടുത്തെത്തി ഫോണ്‍ പിതാവിനെ ഏല്‍പ്പിച്ചു. പിതാവ് ഫോണ്‍ പരിശോധിച്ചു പൊലീസില്‍ പരാതി നല്‍കിയതോടെയായിരുന്നു അറസ്റ്റ്.

ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നു പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതു കണ്ടെത്തി. ഇതിനു പുറമേ പലപ്പോഴായി പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now