
വൃദ്ധ ദമ്പതിമാരെ കുത്തി പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്നു, യുവാവ് പിടിയിൽ
മലപ്പുറം സ്വദേശി കോഴിക്കോട് നഗരത്തിലെത്തിയാണ് മാല തട്ടിപ്പറിച്ചത്

കോഴിക്കോട്: വൃദ്ധ ദമ്പതികളെ കത്തി കൊണ്ടു കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ മാല കവർന്ന കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് മാത്തറയിലാണ് സംഭവം നടന്നത്. തിരൂരങ്ങാടി സികെ നഗർ സ്വദേശി ഹസീമുദ്ദീൻ (30) ആണ് പിടിയിലായത്. ഓഗസ്റ്റ് 27നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം.
വളർത്തു നായയുമായി പ്രഭാത സവാരിക്കു പോയ ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം അയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളു എന്നു ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്. കത്തി വീശി കഴുത്തിലെ സ്വർമാല കവർന്ന ശേഷം കൈയിലെ വള ഊരി നൽകാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കൈയിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. വള ഊരിയെടുക്കുന്നതിനിടെ, ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്. സിസിടിവി കുടുങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചതായും മൂന്ന് ഓട്ടോകൾ മാറി കയറിയാണ് പ്രതി കോഴിക്കോട് നഗരത്തിൽ എത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവ ശേഷം സ്വർണം വിറ്റ് പണവുമായി ബംഗളൂരുവിലേക്ക് കടന്ന പ്രതി തിരിച്ച് കോഴിക്കോട് എത്തി ആഡംബര ഫ്ലാറ്റിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്കിന്റെ വിമര്‍ശനം

Related News


ലഹരി നല്കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍
