പ്രമുഖ മാട്രിമോണി സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍

അറസ്റ്റിലായ ഉമേഷ് മോഹന്‍
Last Updated :20 January 2024, 9:24 am IST

News Now

കൊച്ചി: പ്രമുഖ മാട്രിമോണി സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍. മുളവൂര്‍  ജോണ്‍പടി ഭാഗത്ത് പാറത്താഴത്ത് വീട്ടില്‍  ഉമേഷ് മോഹന്‍ (22)നെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. വാഴപ്പിള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന മാട്രിമോണി സ്ഥാപനത്തിന്റെ മറവില്‍ ഒട്ടനവധി അവിവാഹിതരായ യുവാക്കക്കളെയാണ് ഇയാള്‍ കബളിപ്പിച്ച് പണം തട്ടിയത്. 

ഇയാള്‍ റോയ്, ഷാനവാസ്, മാത്യു എന്നീ പേരുകളില്‍ അവിവാഹിതരായ യുവാക്കളെ വിവിധ സ്ത്രീകളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും നല്‍കി ബന്ധപ്പെട്ടിരുന്നു. പത്രപരസ്യം നല്‍കി സംസ്ഥാനത്ത് ഉടനീളമുള്ള യുവാക്കളെ രെജിസ്റ്റര്‍ ചെയ്യിച്ച പ്രതി പെണ്ണു കാണലിന്റെ പേരില്‍ ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റുകയായിരുന്നു. 

വിവിധ സമൂഹമാധ്യമങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് അത് അവിവാഹിതര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു പതിവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates