
'ദൈവത്തിന്റെ പണം മോഷ്ടിക്കാന്‍ മനഃസാക്ഷിക്കുത്ത് ഇല്ലാത്തവര്‍; പ്രശാന്ത് പക്വത കാണിക്കണം'
കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. പ്രസ്താവനകളില്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പ്രസ്ഥാനത്തിന് കേടുവരുത്തുമെന്നും സുധാകരന്

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ മുന്‍ ദേവസ്വം മന്ത്രി ജി സുധാകരന്. പ്രസ്താവനകളില്‍ പ്രശാന്ത് കൂടുതല്‍ പക്വത കാണിക്കണം. കോണ്‍ഗ്രസുകാരനായ പ്രശാന്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് തങ്ങള്‍ക്കൊപ്പം വന്നപ്പോഴാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം കിട്ടിയത്. പ്രസ്താവനകളില്‍ സൂക്ഷിച്ചില്ലെങ്കില്‍ അത് പ്രസ്ഥാനത്തിന് കേടുവരുത്തുമെന്നും സുധാകരന് പറഞ്ഞു.
ദൈവത്തിന്റെ പണമായാലും അത് മോഷ്ടിക്കാന്‍ യാതൊരു മനസാക്ഷിക്കുത്തുമില്ലാത്തവര്‍ നിരവധി ഉണ്ട്. അവര്‍ എങ്ങനെയെങ്കിലും ഏതെങ്കിലും രാഷ്ട്രീയപിന്തുണയോടെ ദേവസ്വം ബോര്‍ഡില്‍ കയറിപ്പറ്റും. കുറച്ച് പക്വത വേണം ഭാരവാഹികള്‍ക്ക്. അഞ്ച് തവണ കൊടിമരം മദ്രാസില്‍ കൊണ്ടുപോയെന്നാണ് പറയുന്നത്. പ്രസ്ഥാനമാണ് അവിടെ അയാളെ വച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ വരെ ചീത്തപറയുന്നതരത്തിലേക്ക് പ്രതിപക്ഷം എത്തിയില്ലേ?. ഭാരവാഹികള്‍ സൂക്ഷിച്ച് സംസാരിക്കണം. അദ്ദേഹത്തിന് പരിചയമില്ലാത്തതിനാലാകണം. അദ്ദേഹം മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വന്നതാണ്. ആ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല. ആ പാര്‍ട്ടിയിലിരുന്നാല്‍ പ്രശാന്തിന് ഈ സ്ഥാനം കിട്ടുമായിരുന്നില്ലെന്നും ജി സുധാകരന് പറഞ്ഞു.
WHAT TO READ NEXT

തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം
താന്‍ മന്ത്രിയായിരുന്നപ്പോള്‍ ഒരു ഏടാകൂടവും ഉണ്ടായിട്ടില്ല. എല്ലാ അഴിമതിയും അവസാനിപ്പിച്ചതാണ്. എന്‍എസ്എസ് പോലും പിന്തുണച്ചു. ഒരു സമുദായനേതാവിനെ പോലും പോയി കാണേണ്ടി വന്നിട്ടില്ലെന്നും ജി. സുധാകരന് പറഞ്ഞു. മൂന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളി രാമചന്ദ്രന് കൊടുത്തുവെന്നും ജി. സുധാകരന് പറഞ്ഞു. താന്‍ ഉണ്ടായിരുന്ന മൂന്നരവര്‍ഷം ഒരു അഴിമതിയും നടന്നില്ല. അയ്യപ്പനെ പോലും സുരക്ഷിതമാക്കി വെക്കുന്നത് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമാണ്. രാഷ്ട്രീയമായി സംരക്ഷണമില്ലെങ്കില്‍ എന്നേ അയ്യപ്പനെ കൊണ്ടുപോയേനെ അദ്ദേഹം പറഞ്ഞു.
g sudhakaran against ps prasanth
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ




