മലയമ്മ മുതുവന വിഷ്ണു എം കുമാറാണ് അറസ്റ്റിലായത്

പ്രതീകാത്മക ചിത്രം
Last Updated :22 January 2024, 7:50 pm IST

News Now

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. മലയമ്മ മുതുവന വിഷ്ണു എം കുമാറാണ് അറസ്റ്റിലായത്. 

കോഴിക്കോട് ചാത്തമം​ഗലത്തുവച്ചാണ് സംഭവമുണ്ടായത്. കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റിയ ഇയാൾ ലൈം​ഗിക അതിക്രമണം നടത്തിയതിനു പിന്നാലെ കട്ടാങ്ങൽ ജംക്‌ഷനിൽ ഇറക്കിവിടുകയായിരുന്നു.  പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് പറഞ്ഞു. കുന്നമംഗലം എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates