സമ്മാനാര്‍ഹമായ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്കി, യുവാവില്‍ നിന്ന് തട്ടിയത് 15,000 രൂപ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സമ്മാനാര്‍ഹമായ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്കി 15,000 രൂപ തട്ടിയെടുത്തു

തൃശൂര്‍: സമ്മാനാര്‍ഹമായ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്കി 15,000 രൂപ തട്ടിയെടുത്തു. നറുക്കെടുപ്പില്‍ നാലാം സമ്മാനമായ 5000 രൂപ നേടിയ ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്‍കിയാണ് ഏജന്റില്‍ നിന്ന് പണം തട്ടിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
തൃശൂരിലെ കാട്ടൂര്‍ പൊഞ്ഞനത്ത് ആണ് സംസ്ഥാന ഭാഗ്യക്കുറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് നല്കി തട്ടിപ്പ് നടത്തിയത്. ലോട്ടറി ഏജന്റ് നെല്ലിപ്പറമ്പില്‍ തേജസിനാണ് പണം നഷ്ടമായത്. കാട്ടൂര്‍ ഹൈസ്കൂളിന് സമീപത്തെ തേജസിന്റെ ലോട്ടറി കടയില്‍ ബൈക്കിലെത്തിയ യുവാവ് സമ്മാനം നേടിയ ടിക്കറ്റിന്റെ കളര്‍ കോപ്പി നല്‍കുകയായിരുന്നു.
à´¤àµà´¶àµà´°à´¿àµ½ സമàµà´®à´¾à´¨à´¾à´°àµâഹമായ à´²àµà´àµà´à´±à´¿à´¯àµà´àµ à´à´³à´°àµâ à´«àµà´àµà´àµà´¸àµà´±àµà´±à´¾à´±àµà´±àµ നലàµâà´à´¿ പണഠതà´àµà´à´¿à´¯ à´¸à´à´à´µà´¤àµà´¤à´¿àµ½ സിസിà´à´¿à´µà´¿ à´¦àµà´¶àµà´¯à´àµà´à´³àµâ à´ªàµà´±à´¤àµà´¤àµ pic.twitter.com/69HFrPvU4Z
— Samakalika Malayalam (@samakalikam) October 2, 2025
കഴിഞ്ഞ 21 ന് നറുക്കെടുത്ത കേരള സര്‍ക്കാറിന്റെ സമൃദ്ധിയുടെ മൂന്ന് ടിക്കറ്റ് ആണ് യുവാവ് നല്‍കിയത്. ക്യൂആര്‍ കോഡ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ടിക്കറ്റിന് നാലാം സമ്മാനമായ 5000 രൂപ ലഭിച്ചതായി കാണിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കമ്മീഷന് കഴിച്ചുള്ള തുക തേജസ് യുവാവിന് നല്‍കുകയായിരുന്നു. എന്നാല്‍ ടിക്കറ്റ് മാറാന്‍ തേജസ് എജന്‍സിലെത്തിയപ്പോള്‍ ഈ ലോട്ടറി 23-ാം തീയതി ആലപ്പുഴ ട്രഷറിയില്‍ മാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. ബൈക്കില്‍ യുവാവ് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
given a color photocopy of a prize-winning lottery ticket, another fraud; CCTV footage out
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


