അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് ഷാഫിക്കൊപ്പം ?; ടി പി കേസ് പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ കൊടി സുനിയും ഷാഫിയുമാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്

മുഹമ്മദ് ഷാഫി, അര്‍ജുന്‍ ആയങ്കി / ഫയല്‍ ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

കണ്ണൂര്‍ : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ടിപി കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. സ്വര്‍ണം കടത്തിന് ഇവര്‍ സഹായിച്ചെന്ന് അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയുമായും അര്‍ജുന് അടുത്ത ബന്ധമുള്ളതായി കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകര്‍ കൊടി സുനിയും ഷാഫിയുമാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞത് മുഹമ്മദ് ഷാഫിക്കൊപ്പമാണെന്നാണ് സൂചന. നേരത്തെ അര്‍ജുന്‍ ആയങ്കിയെ അയാളുടെ വീട്ടിലെത്തിച്ച് കസ്റ്റംസ് തെളിവെടുത്തിരുന്നു. ഇതില്‍ നിര്‍ണായക തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കാര്‍ ഒളിപ്പിച്ച സ്ഥലത്തും കസ്റ്റംസ് തെളിവെടുത്തിരുന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now