തൃശൂരില്‍ ചരക്കു തീവണ്ടി പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തൃശൂര്‍ പുതുക്കാടിനു സമീപം ചരക്കു തീവണ്ടി പാളം തെറ്റി. എന്‍ജിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്

പാളം തെറ്റിയ തീവണ്ടിയുടെ എന്‍ജിന്‍
Last Updated :20 January 2024, 8:58 am IST
Edited by :migrator

തൃശൂര്‍: തൃശൂരില്‍ ചരക്ക് തീവണ്ടി പാളം തെറ്റി. ഉച്ചയ്ക്ക് രണ്ടു മണിയോടെ പുതുക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ചരക്ക് തീവണ്ടിയുടെ എന്‍ജിനും നാല് വാഗണുകളുമാണ് പാളം തെറ്റിയത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. 

അപകടത്തെ തുടര്‍ന്ന് തൃശൂര്‍  എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ വൈകുമെന്നാണ് സൂചനകള്‍. അതേസമയം ഒറ്റവരിയിലൂടെ ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ട്രെയിനുകള്‍ റദ്ദാക്കേണ്ടി വരില്ലെന്നും ഒരു ട്രാക്ക് വഴി ഗതാഗതം ക്രമീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now