ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവര്‍ണര്‍ എത്തിയിരുന്നില്ല.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ഫയല്‍
Last Updated :20 January 2024, 9:20 am IST

News Now

ന്യൂഡല്‍ഹി:  മുഖ്യമന്ത്രിയുടെ വസതിയില്‍ പ്രഭാത ഭക്ഷണം കഴിക്കാനുള്ള ക്ഷണം നിരസിച്ചതില്‍ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. പ്രഭാതഭക്ഷണം കഴിക്കാറില്ലെന്നും അത് കേരളാ ഹൗസ് ജീവനക്കാരോട് ചോദിച്ചാല്‍ അറിയാമെന്നും ആരിഫ്ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണത്തിന് ഗവര്‍ണര്‍ എത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെയായിരുന്നു വിരുന്ന്. മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates