
ഗവര്‍ണര്‍ ഹാന്‍ഡ്സം; നല്ല പെരുമാറ്റം; പ്രശംസിച്ച് യു പ്രതിഭ എംഎല്‍എ
മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ്
ആലപ്പുഴ: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാനെ പ്രശംസിച്ച് സിപിഎം എംഎല്‍എ യു പ്രതിഭ.രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഗവര്‍ണറുടെ പെരുമാറ്റം മാതൃകാപരമാണ്. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ വേദിയിലിരിക്കവെയാണ് എംഎല്‍എയുടെ അഭിപ്രായ പ്രകടനം.
മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണെന്നും എംഎല്‍എ പറഞ്ഞു.എല്ലാവരോടും സ്നേഹത്തോടെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. എല്ലാവരോടും അദ്ദേഹത്തിന് കരുതലുണ്ടെന്നും അവര്‍ പറഞ്ഞു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോഗ്യനില മോശമാണെന്ന് ചടങ്ങില്‍ പറഞ്ഞപ്പോള്‍ വേദിയില്‍ നിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി ഗവര്‍ണര്‍ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ തയ്യാറായെന്നും പ്രതിഭ പറഞ്ഞു.
എവിടെയ്ക്കായാലും വളരെ ഹാന്‍ഡ്സം ആയിട്ടാണ് അദ്ദേഹം വരിക. ഏ്റ്റവും മനോഹരമായി വസ്ത്രം ധരിക്കുന്നയാളാണ് ഗവര്‍ണറെന്നും പ്രതിഭ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും ഈ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും മറ്റ് തിരക്കുകള്‍ മൂലം അദ്ദേഹം ചടങ്ങിന് എത്തയിരുന്നില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ
ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം


