ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്

guruvayur temple
guruvayur templeSource by : image credit: Guruvayur Devaswom
Last Updated :2 November 2025, 2:13 pm IST

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്. ആദ്യ ദിവസത്തെ ഏകാദശി വിളക്ക് തെളിഞ്ഞു. ഇനി മുപ്പത് നാള്‍ ഏകാദശി പ്രഭയിലാകും ഗുരുവായൂര്‍ ക്ഷേത്രം.

ഇന്നലെ ആദ്യ വിളക്ക് ദിനത്തില്‍ രാത്രി നാലാമത്തെ പ്രദക്ഷിണത്തില്‍ ദേവസ്വം കൊമ്പന്‍ ഇന്ദ്രസെന്‍ കോലം എഴുന്നള്ളിച്ചു. വിനായകനും വലിയ വിഷ്ണുവും ഇടംവലം നിരന്നു. ഇടയ്ക്ക, നാഗസ്വര മേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് ആരംഭിച്ചതോടെ നറുനെയ് ശോഭയില്‍ ചുറ്റുവിളക്കുകള്‍ തെളിഞ്ഞു. ആയിരക്കണക്കിനു ഭക്തര്‍ വിളക്കിന്റെ ശോഭയില്‍ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ് കണ്ടു തൊഴുതു. ഇന്ന് ദേവസ്വം വക ഉദയാസ്തമയപൂജയോടെ വിളക്ക് ആഘോഷിക്കും. ഡിസംബര്‍ ഒന്നിനാണ് ഗുരുവായൂര്‍ ഏകാദശി.

സുകൃത ഹോമം: പ്രസാദ വിതരണം നവംബര്‍ 8 ന്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസിദ്ധമായ സുകൃതഹോമം തുടങ്ങി. നവംബര്‍ എട്ടുവരെയാണ് സുകൃത ഹോമം .വഴിപാട് ശീട്ടാക്കി സുകൃതഹോമത്തില്‍ പങ്കാളികളായ ഭക്തര്‍ക്ക് സമാപന ദിവസമായ നവംബര്‍ 8 ന് പ്രസാദം നല്‍കും.പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലൂടെ രാവിലെ 10 മണിമുതല്‍ ഉച്ചക്ക് 2 വരെയാണ് സുകൃതഹോമത്തിന്റെ പ്രസാദം നല്‍കുക. പ്രസാദം വാങ്ങുവാന്‍ എത്തുന്ന ഭക്തര്‍ ഒറിജിനല്‍ രശീതി കൊണ്ടുവരേണ്ടതാണ്.

News Now

Summary

Guruvayur Temple Ekadashi festival starts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates