
'എനിക്കെതിരെ മാത്രം നിയമ നടപടി 'പാട്രിയാര്‍ക്കല്‍ മനോഭാവം'; മുന്‍പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്'; മീരയ്ക്ക് മറുപടിയുമായി ഹരിത സാവിത്രി
അപവാദ പ്രചാരണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ട മനോവിഷമത്തിന് എനിക്കും നിയമനടപടിയിലേക്ക് നീങ്ങേണ്ടി വരും

കൊച്ചി: നോവല്‍ കോപ്പിയടി വിവാദത്തില്‍ കെആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് മറുപടിയുമായി എഴുത്തുകാരി ഹരിത സാവിത്രി. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാരാണെന്നും അതില്‍ എനിക്ക് ഉത്തരവാദിത്വമില്ലെന്നും ഹരിത സാവിത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരിതയുടെ പ്രതികരണം.
'മുമ്പും വണ്‍ ഡേ ഫ്രം അ ഹാങ്ങ് മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്ററിയുമായും ശിലീഭൂതം എന്ന നോവലുമായും ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാര്‍ത്തകളും ലേഖനങ്ങളും വന്നിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷെ, എനിക്കെതിരെമാത്രം നിയമനടപടിയിലേക്ക് നീങ്ങിയത് പാട്രിയാര്‍ക്കല്‍ മനോഭാവത്തിന്റെയും അരക്ഷിതബോധത്തിന്റെയും ലക്ഷണമാണ്. അപവാദ പ്രചാരണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ട മനോവിഷമത്തിന് എനിക്കും നിയമനടപടിയിലേക്ക് നീങ്ങേണ്ടി വരും'.
'എനിക്ക് ധാരാളം ജോലിയുണ്ട്. ജീവിതം അനിശ്ചിതത്വം നിറഞ്ഞതും നൈമിഷികവും ആണെന്ന് നന്നായറിയാം. ഇതില്‍ ഒന്നിലും എനിക്ക് ഒരു താല്‍പ്പര്യവുമില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് കളയാന്‍ സമയം ഇല്ലാത്തത് കൊണ്ടാണ് കോടതി നടപടി അര്‍ഹിക്കുന്ന പലരുടെയും പ്രവൃത്തികള്‍ അവഗണിച്ചത്. നന്നായി എഴുതുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ മനസ്സിലുള്ളൂ. വലിച്ചിഴയ്ക്കപ്പെടുകയാണ് ഇപ്പോള്‍.' ഹരിത ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹരിത സാവിത്രിയുടെ കുറിപ്പ്
വക്കീല്‍ നോട്ടീസിന് മറുപടി നല്‍കിയിട്ടുണ്ട്. ചുരുക്കം ഇതാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. എന്റെ നോവലായ 'സിന്'ഉം മീരയുടെ 'കലാച്ചി'യും തമ്മില്‍ ഇതിവൃത്ത സാമ്യമുണ്ടെന്ന് ചില വായനക്കാര്‍ ആരോപണം ഉന്നയിച്ചതില്‍ എനിക്ക് ഉത്തരവാദിത്തമില്ല.
മുമ്പും വണ്‍ ഡേ ഫ്രം അ ഹാങ്ങ് മാന്‍സ് ലൈഫ് എന്ന ഡോക്യുമെന്ററിയുമായും ശിലീഭൂതം എന്ന നോവലുമായും ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാര്‍ത്തകളും ലേഖനങ്ങളും വന്നിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പക്ഷെ, എനിക്കെതിരെ മാത്രം നിയമനടപടിയിലേക്ക് നീങ്ങിയത് പാട്രിയാര്‍ക്കല്‍ മനോഭാവത്തിന്റെയും അരക്ഷിതബോധത്തിന്റെയും ലക്ഷണമാണ്. അപവാദ പ്രചാരണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ട മനോവിഷമത്തിന് എനിക്കും നിയമനടപടിയിലേക്ക് നീങ്ങേണ്ടി വരും.
*******
എനിക്ക് ധാരാളം ജോലിയുണ്ട്. ജീവിതം അനിശ്ചിതത്വം നിറഞ്ഞതും നൈമിഷികവും ആണെന്ന് നന്നായറിയാം. ഇതില്‍ ഒന്നിലും എനിക്ക് ഒരു താല്‍പ്പര്യവുമില്ല. അനാവശ്യ കാര്യങ്ങള്‍ക്ക് കളയാന്‍ സമയം ഇല്ലാത്തത് കൊണ്ടാണ് കോടതി നടപടി അര്‍ഹിക്കുന്ന പലരുടെയും പ്രവൃത്തികള്‍ അവഗണിച്ചത്. നന്നായി എഴുതുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോള്‍ മനസ്സിലുള്ളൂ. വലിച്ചിഴയ്ക്കപ്പെടുകയാണ് ഇപ്പോള്‍.
Haritha Savithri replies to KR Meera's legal notice
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Related News


'സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മ'; സാവിത്രി ശ്രീധരന് അന്തരിച്ചു

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍



