സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടെ ബൈക്കിൽ ടിപ്പറിടിച്ചു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടെ ബൈക്കിൽ ടിപ്പറിടിച്ചു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:45 am IST

കോഴിക്കോട്: ബൈക്കിൽ ടിപ്പറിടിച്ച് സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. അഗസ്ത്യൻ മുഴി തടപ്പറമ്പ് കൃഷ്ണന്റെ മകൻ അനന്തു കൃഷ്ണ (20), കൃഷ്ണന്റെ സഹോദരിയുടെ മകൾ സ്നേഹ പ്രമോദ് (14) എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്ന് പുസ്തകം വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. 

മുക്കം- മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപത്ത് ഉച്ചയോടേയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പർ ലോറിയുടെ ചക്രത്തിന്നടിയിൽപ്പെടുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.

മുക്കം പൊലീസും, അഗ്നി രക്ഷ സേനയുമെത്തി മൃതദേഹങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now