പിണറായിയുടെ കട്ടൗട്ടിന്റെ 'തല' കണ്ടെത്തി ; സമീപത്ത് സ്റ്റീല്‍ ബോംബുകളും

നാല് ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് കണ്ടെടുത്തത്.

പിണറായിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍ / ഫയല്‍ ചിത്രം
Last Updated :20 January 2024, 8:42 am IST

കണ്ണൂര്‍ : കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നും വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. മമ്പറം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് പുറകുവശത്തുനിന്നാണ് ഇവ കണ്ടെത്തിയത്. ഇതിന് സമീപത്തു നിന്നും സ്റ്റീല്‍ ബോംബുകളും കണ്ടെടുത്തു. 

നാല് ബോംബുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളുമാണ് കണ്ടെടുത്തത്. മമ്പറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നാണ് തലഭാഗം വെട്ടിമാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. 

ധര്‍മ്മടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി - അഞ്ചരക്കണ്ടി റോഡരികില്‍ സ്ഥാപിച്ച 24 അടിയുള്ള കട്ടൗട്ടാണ് വികൃതമാക്കിയത്. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now