കോവിഡ് മഹാമാരി സമയത്ത് തൃശൂര്‍പൂരം മാതൃകാപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ച ദേവസ്വം ഭാരവാഹികള്‍ക്ക് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

തൃശൂര്‍ പൂരം, കെ കെ ശൈലജ
Last Updated :20 January 2024, 8:43 am IST

News Now

തിരുവനന്തപുരം: കോവിഡ് മഹാമാരി സമയത്ത് തൃശൂര്‍പൂരം മാതൃകാപരമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ച ദേവസ്വം ഭാരവാഹികള്‍ക്ക് നന്ദി അറിയിക്കുന്നെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈയൊരു മഹാമാരിക്കാലത്ത് ദേവസ്വം ഭാരവാഹികള്‍ എടുത്ത തീരുമാനം തികച്ചും സ്വാഗതാര്‍ഹമാണ്. നാടൊരു ആപത് ഘട്ടത്തിലായ സമയത്ത് നാടിനൊപ്പം നിന്നതിലൂടെ വലിയൊരു സന്ദേശമാണ് ഇവര്‍ നല്‍കുന്നത് എന്നും മമന്ത്രി ഫെയ്‌സബുക്ക് പോസ്റ്റില്‍ കുറിച്ചു. 

പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങുകള്‍ മാത്രമായി തൃശൂര്‍ പൂരം നടത്താന്‍ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. 

3ന് സ്വരാജ് റൗണ്ടില്‍ പ്രവേശനം നിരോധിക്കും. ഇവിടേക്കുള്ള പതിനേഴു വഴികളും അടയ്ക്കും. അന്നേദിവസം മുഴുവന്‍ കടകളും അടപ്പിക്കും.
സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും ഉണ്ടാകില്ല. പൂരം വെടിക്കെട്ട് സമയത്ത് സംഘാടകര്‍ക്ക് മാത്രം സ്ഥലത്തേക്ക് കടക്കാന്‍ അനുമതി.

പകല്‍പ്പൂരം നടത്തില്ല. കുടമറ്റാത്തിന്റെ സമയം വെട്ടിച്ചുരുക്കും. പൂര പറമ്പില്‍ സംഘാടകര്‍ക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും ആനക്കാര്‍ക്കും മേളക്കാര്‍ക്കും മാത്രം പ്രവേശനം അനുവദിക്കും. ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തത്സമയം ദേശക്കാര്‍ക്ക് പൂരം കാണാന്‍ സംവിധാനം ഒരുക്കും. ചടങ്ങുകളില്‍ മാറ്റം വരുത്തില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates