അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം
Last Updated :20 January 2024, 9:22 am IST

News Now

പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കച്ചേരിച്ചന്ത മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്.  

ശക്തമായ മഴയയില്‍ തോട് നിറഞ്ഞ് ഒഴുകിയതു കാരണം ഓട്ടോയുടെ അടിയില്‍ പെട്ട ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തോട്ടില്‍ നിന്നും ഓട്ടോയില്‍ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്തുവെച്ചു തന്നെ ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates