ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയെഴുതാം

Last Updated :20 January 2024, 8:33 am IST

News Now


ന്യൂഡൽഹി: ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകർക്കും കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയെഴുതാം. ഇത് സംബന്ധിച്ചുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. 

ഭരണപരിചയമില്ലെന്ന കാരണം ചൂണ്ടിയാണ് ഗസറ്റഡ് റാങ്കിലുള്ള ഹയർ സെക്കൻഡറി അധ്യാപകരെ കെഎഎസ് പരീക്ഷ എഴുതുന്നതിൽ നിന്ന് സർക്കാർ ഒഴിവാക്കിയത്.  എന്നാൽ, ഈ തീരുമാനം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 

ജസ്റ്റിസ് എസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളികൊണ്ട് ഹൈക്കോടതി വിധി ശരിവെച്ചു. ഹൈക്കോടതി വിധിയിൽ ഇടപെടാൻ ഉദ്യേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates