ഇൻസ്റ്റ​ഗ്രാം വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെടുന്നത്

അർജുൻ, ശരണ്യ
Last Updated :20 January 2024, 9:20 am IST

News Now

കൊച്ചി: അടിമാലി സ്വദേശിയായ യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. കോഴിക്കോട് സ്വദേശിനി ശരണ്യ (20), മലപ്പുറം സ്വദേശി അർജുൻ (22) എന്നിവരാണ് എറണാകുളം സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റ​ഗ്രാം വഴി പരിചയം സ്ഥാപിച്ച് യുവാവുമായി സെക്‌സ് ചാറ്റ് നടത്തി. തുടർന്ന് ചാറ്റ് പുറത്തു വിടുമെന്ന് പറഞ്ഞ് യുവാവിനെ ഭീഷണിപ്പെടുത്തി മർദിച്ച ശേഷം പണം തട്ടിയെന്നാണ് പരാതി.

ശരണ്യ ആവശ്യപ്പെട്ട പ്രകാരം പള്ളിമുക്കിലെത്തിയ യുവാവിനെ ശരണ്യയുടെ കൂട്ടാളികളായ നാലു പേർ ആക്രമിച്ച് പണവും എടിഎം കാർഡും തട്ടിയെടുത്തു. ഹെൽമെറ്റ് കൊണ്ട് മർദിച്ച് പിൻ നമ്പർ വാങ്ങി എടിഎമ്മിൽ നിന്നും 4500 രൂപ പിൻവലിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച ശരണ്യയുടെ സുഹൃത്ത് അർജുൻ യുവാവിനെ വീണ്ടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2000 രൂപ യുപിഐ ട്രാൻസാക്ഷൻ വഴി വാങ്ങി. അന്നു തന്നെ യുവാവിനെ വിളിച്ചുവരുത്തി 15,000 രൂപയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി.  

തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി പണം വാങ്ങി. ചൊവ്വാഴ്‌ച 25,000 രൂപ നൽകണമെന്ന്‌ ഭീഷണിപ്പെടുത്തിയതോടെയാണ്‌ യുവാവ് പൊലീസിൽ പരാതി നൽകിയത്‌. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ മറ്റ് പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്നും അവർക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates