സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്സിനെ ഭീഷണിപ്പെടുത്തി; രക്ഷിക്കാന്‍ എത്തിയ ആശുപത്രി ജീവനക്കാര്‍ക്ക് കുത്തേറ്റു

കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കുത്തേറ്റു

കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം
Last Updated :20 January 2024, 9:18 am IST

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കുത്തേറ്റു. ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനുമാണ് കുത്തേറ്റത്. കായംകുളം സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് വിക്രമന്‍, സുരക്ഷാ ജീവനക്കാരന്‍ മധു എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കാലില്‍ മുറിവ് പറ്റിയെന്ന് പറഞ്ഞ് എത്തിയ കായംകുളം സ്വദേശി ദേവരാജനാണ് ആക്രമണം നടത്തിയത്. ആദ്യം സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിന്റെ വയറ്റിലാണ് കുത്തിയത്. വിക്രമന്റെ മുറിവ് ആഴത്തിലുള്ളതാണ്. ഇത് കണ്ട സുരക്ഷാ ജീവനക്കാരന്‍ ഹോം ഗാര്‍ഡിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, മധുവിന്റെ കൈയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. 

ദേവരാജന്‍ താലൂക്ക് ആശുപതിയില്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ദേവരാജന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now