റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി

huge iron roof fell onto the road in Thrissur
കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണപ്പോള്‍ Source by : സ്‌ക്രീന്‍ ഷോട്ട്
Last Updated :23 May 2025, 6:27 pm IST

News Now

തൃശ്ശൂര്‍: കനത്ത മഴയിലും കാറ്റിലും തൃശൂരില്‍ നടുറോഡിലേക്ക് കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര വീണു. മുനിസിപ്പല്‍ ഓഫിസ് റോഡിലെ നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് മേല്‍ക്കൂര റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി.

കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കനത്ത മഴയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നെന്നും അതിനാലാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു. വലിയ ഇരുമ്പു മേല്‍ക്കൂരയായതിനാല്‍ മുറിച്ചു മാറ്റാന്‍ സമയമെടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates