
കുറുനരിയെ ജീവനോടെ വിഴുങ്ങി, അനങ്ങാനാവാതെ കൂറ്റന്‍ മലമ്പാമ്പ്, ഒടുവില്‍, വിഡിയോ
പരിസ്ഥിതി പ്രവര്ത്തകന് ഷബിറിന്റെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി

തൃശൂര്‍: തൃശൂര്‍ മാപ്രാണം കുഴിക്കാട്ട് കോണത്ത് കുറുനരിയെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി. സമീപത്തെ ക്ഷേത്രത്തിനടുത്താണ് കുറ്റിക്കാട്ടില്‍ ഇരയെ വിഴുങ്ങി വീര്‍ത്ത നിലയില്‍ മലമ്പാമ്പിനെ കണ്ടെത്തിയത്. അനങ്ങാതെ കിടന്ന പാമ്പിനെ തളിക്കുളം ആനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകരെത്തിയാണ് പിടികൂടിയത്.
പരിസ്ഥിതി പ്രവര്ത്തകന് ഷബിറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പാമ്പിനെ വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. വലിയ കുരുനരിയെയാണ് മലമ്പാമ്പ് വിഴുങ്ങിയതെന്ന് തളിക്കുളം ആനിമല്‍ കെയര്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
കനോലി കനാലിലൂടെ മലമ്പാമ്പുകള്‍ ഒഴുകി വരുന്നത് പതിവാണ്. ഈ പ്രദേശത്ത് വളര്‍ത്തു നായയേയും പൂച്ചയേയും കാണാതാകുന്നതും പതിവായിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Huge python swallows jackal alive, rendering it unable to move,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



