ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ഗീത ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍; എച്ച് ദിനേശന്‍ സാമൂഹ്യക്ഷേമ വകുപ്പില്‍

കഴിഞ്ഞദിവസം ദിനേശനെ വനിതാ ശിശു വികസന ഡയറക്ടര്‍ ആയാണ് നിയമിച്ചിരുന്നത്

എ ഗീത
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍. കോഴിക്കോട് മുന്‍ ജില്ലാ കലക്ടര്‍ എ ഗീതയെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. പഞ്ചായത്ത് ഡയറക്ടറായിരുന്ന എച്ച് ദിനേശനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.

കഴിഞ്ഞദിവസം ദിനേശനെ വനിതാ ശിശു വികസന ഡയറക്ടര്‍ ആയാണ് നിയമിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയത്. സാമൂഹിക നീതി വകുപ്പിന് പുറമേ, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും നല്‍കിയിട്ടുണ്ട്. 

ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മീഷണറായിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ ഹൗസിങ് കമ്മീഷണറായും മാറ്റിനിയമിച്ചു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായ ഹരിത വി കുമാറിന് വനിതാ ശിശുക്ഷേമത്തിന്റെ അധിക ചുമതലയും നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now