
News Now
മാസം 20,050 രൂപ വരുമാനം, സീനിയര് സിറ്റിസണ്സിന് മികച്ച പ്ലാന്; അറിയാം വിശദമായി

വിജയ്യെ വിവാഹത്തിന് ക്ഷണിച്ച് അനിരുദ്ധ്; വൈറലായി ചിത്രങ്ങൾ

തുലാമാസ പൂജ: ശബരിമല നട തുറന്നു, വന്ഭക്തജനത്തിരക്ക്, മുഖ്യമന്ത്രി സന്നിധാനത്ത്

സിഗരറ്റിനെക്കാൾ ഗുരുതരം, വീട്ടിൽ അഗർബത്തി കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊച്ചി: 2014ലേയും 2019ലേയും പോലെ വന് ഭൂരിപക്ഷത്തില് ജയിച്ച് ബിജെപി വീണ്ടും അധികാരത്തില് വന്നാല് സ്വേച്ഛാധിപത്യ പ്രവണത വര്ധിക്കുമെന്ന് മുന് ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്. ചെറിയ മാര്ജിനിലാണ് ബിജെപി ജയിക്കുന്നതെങ്കില് പാര്ലമെന്റില് സംവാദങ്ങള് ഉണ്ടാകുകയും സംസ്ഥാനങ്ങള് കൂടുതല് ശക്തമാകുകയും ചെയ്യും. സമനില കൈവരിക്കാന് ഇത് സഹായിക്കുമെന്നും കെ എം ചന്ദ്രശേഖര് പറഞ്ഞു. ദി ന്യൂ ഇന്ത്യന് എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില് ബിജെപി വ്യക്തമായ വിജയം നേടുമെന്നായിരുന്നു കരുതിയിരുന്നത്. ജി 20ന് ശേഷം മോദി പ്രതിച്ഛായ വര്ധിപ്പിച്ചതിനാല് 400 ലധികം സീറ്റുകള് ബിജെപിക്ക് നേടാനാകുമെന്നായിരുന്നു അന്ന് വിചാരിച്ചത്. എന്നാല് മൂന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം ഇത് ക്രമേണ ബാലന്സ് ചെയ്യുന്നതായാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. അത് ഏത് വഴിക്ക് പോകുമെന്ന് തനിക്ക് ഇപ്പോള് പറയാന് കഴിയില്ലെന്നും ചന്ദ്രശേഖര് പറഞ്ഞു.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
'മോദി സര്ക്കാര് വീണ്ടും അധികാരത്തില് എത്തിയാല് അവര് എന്തുചെയ്യുമെന്ന് വ്യക്തമാണ്. അതിന് മുന്പത്തെ പശ്ചാത്തലം നോക്കിയാല് മാത്രം മതി. അവര് ഏകീകൃത സിവില് കോഡ് നടപ്പിലാക്കാന് ശ്രമിക്കുന്നു. ഒരുപക്ഷേ കാര്ഷിക നിയമങ്ങളും തിരികെ വന്നേക്കാം. ആര്ട്ടിക്കിള് 370ല് കൂടുതല് പുരോഗതി ഉണ്ടായേക്കാം. 'ഇന്ത്യ' മുന്നണിയെ സംബന്ധിച്ചിടത്തോളം, അവര് ഇതുവരെ ഒരു പൊതു അജണ്ട രൂപപ്പെടുത്തിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം, ആരാണ് ഭരിക്കുന്നത് എന്നതല്ല, ഭരണത്തില് സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. പാര്ലമെന്റില് അടുത്ത കാലം വരെ ഒരു പക്ഷം മാത്രമാണ് ആധിപത്യം പുലര്ത്തിയിരുന്നത്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സംഘര്ഷം ഗണ്യമായി വര്ദ്ധിച്ചു.'- ചന്ദ്രശേഖര് കൂട്ടിച്ചേര്ത്തു.
2014ല് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള് മോദിയില് നര്മ്മവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല് ഇപ്പോള് അദ്ദേഹം ആ സ്വരത്തിലല്ല സംസാരിക്കുന്നത്. മറിച്ച്, നേരിട്ടുള്ള ആക്രമണങ്ങളില് മുഴുകുകയാണ്. സാധാരണയായി, ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കാറുണ്ടായിരുന്നതെന്നും ചന്ദ്രശേഖര് പറഞ്ഞു.
WHAT TO READ NEXT

എസ് രാമചന്ദ്രന്പിള്ളയുടെ മകന് ബിപിന് ചന്ദ്രന് അന്തരിച്ചു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



