സംസ്ഥാനത്ത് ഇന്നും മഴ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട് 

ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകും 

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:46 am IST

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. ചിലയിടങ്ങളിൽ ശക്തമായ മഴയും തീവ്ര മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. 

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. ആന്ധ്ര–ഒഡീഷ തീരത്ത് ന്യൂനമർദം രൂപപ്പെടുമെന്നതിനാൽ മഴ കൂടുതൽ ശക്തമാകാനിടയുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കലക്ടർമാരോട് സർക്കാർ നിർദേശിച്ചു. 13 വരെ  കേരള തീരത്തെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now