
കോട്ടയത്ത് ഉറങ്ങിക്കിടന്നയാളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍

കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാള്‍ സ്വദേശി പ്രദീപ് ബര്മന് എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഉണ്ടായ അക്രമത്തില്‍ പരിക്കേറ്റ അഭയ് മാലിക്ക് ഇന്നാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
കുറിച്ചിതാനത്ത് താമസിച്ചിരുന്ന അഭയ് മാലിക്ക് വെള്ളിയാഴ്ച വൈകിട്ടാണ് കടപ്പാടൂരിലുള്ള പ്രദീപ് ബര്‍മ്മന്റെ മുറിയില്‍ വന്നത്. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. മദ്യപാനത്തിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറങ്ങി കിടന്ന അഭയ് മാലിക്കിന്റെ തലയ്ക്ക് ചുറ്റിക കൊണ്ടടിച്ച ശേഷം പ്രദീപ് ബര്മന് രക്ഷപെടുകയായിരുന്നു.
പാലക്കാട് നിന്നാണ് പ്രദീപ് ബര്‍മ്മനെ പൊലീസ് പിടികൂടിയത്. മൊബൈല്‍ ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് നല്കിയ വിവരമനുസരിച്ച് പാലക്കാട് റെയില്‍വെ പൊലീസ് പ്രദീപിനെ തടഞ്ഞുവെച്ച ശേഷം പാലാ പൊലീസിന് കൈമാറുകയായിരുന്നു. മേസ്തിരി പണിക്കാരനായ പ്രദീപ് ബര്‍മന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട അഭയ് മാലിക്.
ഈ വാര്‍ത്ത കൂടി വായിക്കൂ ട്രാന്‍സ്ഫോമറില്‍ കുടുങ്ങി പെരുമ്പാമ്പ്; കുരുക്കിട്ട് രക്ഷപ്പെടുത്തി നാട്ടുകാര്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



