തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു

In Thiruvalla, the rope tied across the road got tangled around his neck; biker died
തിരുവല്ലയിൽ അപകടം നടന്ന സ്ഥലംസ്ക്രീൻഷോട്ട്
Edited by :dhanojam
Last Updated :24 നവംബർ 2024, 5:50 pm IST

പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കയറാണ് യുവാവിന്റെ കഴുത്തില്‍ കുടുങ്ങിയത്.

ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സെയ്ദ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വീണ് പരിക്കേറ്റ ഭാര്യയെയും മക്കളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ തടയുന്നതിനായാണ് റോഡിന് കുറുകെ കയര്‍ വലിച്ചുകെട്ടിയിരുന്നത്. റോഡിന് കുറുകെ മരത്തില്‍ നിന്ന് പോസ്റ്റിലേക്കാണ് കയര്‍ കെട്ടിയിരുന്നത്. ഇത് അറിയാതെ വന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now