
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉള്ള യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും അദ്ദേഹത്തിന് ഇന്‍ഡിഗോ വിമാനത്തില്‍ കയറാനായില്ല. ലോഞ്ചിലിരുന്ന പിണറായി വിജയന് അറിയിപ്പ് ലഭിച്ചില്ലെന്നാണ് വിവരം.
പിബി യോഗം കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാനായി പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് തന്നെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ലോഞ്ചിലിരുന്ന പിണറായിക്ക് അറിയിപ്പ് ലഭിച്ചില്ല. ഇനി കോഴിക്കേട്ടേക്ക് മടങ്ങാന്‍ മറ്റൊരുവിമാനത്തിനായി കാത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.
പിബി യോഗം ഒന്നരയക്ക് കഴിഞ്ഞതെങ്കിലും കേരള നേതാക്കള്‍ യോഗം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ മടങ്ങിയിരുന്നു. നേരത്തെ ഇന്‍ഡിഗോ സര്‍വീസിന്റെ കെടുകാര്യസ്ഥത സിപിഎം നേതാവ് ഇപി ജയരാജനും വ്യക്തമാക്കിയിരുന്നു. സമയത്ത് വീട്ടില്‍ എത്തണമെങ്കില്‍ മറ്റ് സര്‍വീസുകള്‍ ആശ്രയിക്കേണ്ടിവരുമെന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Indigo Flight Snafu: CPM Leader Pinarayi Vijayan Stranded at Delhi Airport
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






