അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി പി രാജീവിന്റെ പഴ്‌സണല്‍ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെ പരാതി

ഉമ്മന്‍ ചാണ്ടി/ഫയല്‍ ചിത്രം
Last Updated :20 January 2024, 9:23 am IST

News Now


കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് മന്ത്രി പി രാജീവിന്റെ പഴ്‌സണല്‍ സ്റ്റാഫ് സേതുരാജ് ബാലകൃഷ്ണന് എതിരെ പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണ്‍ ആണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയത്. 

കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇട്ടതിന് നടന്‍ വിനായകന് എതിരെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തത്. വിനായകന്റെ മൊഴിയെടുത്ത പൊലീസ്, നടന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates